INDIATop News

റെയ്ല്‍വേ പാലത്തിലെ രാഷ്ട്രീയം

പതിറ്റാണ്ടുകളായിട്ടുള്ള ബിഹാറിന്റെ സ്വപ്‌നം കോസി റെയില്‍ മഹാസേതു പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക. ബിഹാറില്‍ ഇതുമായി ബന്ധപ്പെട്ട 12 റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ഇന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നിര്‍മ്മാണ പദ്ധതികള്‍ക്കാണ് ബിഹാറില്‍ പുരോഗമിക്കുന്നത്. ബിഹാറിലെ റെയില്‍വേ യാത്രക്കാരെ സഹായിക്കുന്ന രീതിയിലുള്ളതാണ് ഈ പദ്ധതികള്‍.

കോസി റെയില്‍പാതയുടെ പ്രാധാന്യം

ബിഹാറിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഈ സ്വപ്ന പദ്ധതി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബിഹാറിനെ ബന്ധിപ്പിക്കുന്നതില്‍ ഈ പാലത്തിന് നിര്‍ണായകമാണ് കോസി റെയില്‍ മഹാസേതു. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നയതന്ത്ര പ്രാധാന്യമുള്ള മേഖലയിലാണ് ഈ പാലം. മാത്രമല്ല, നിരന്തര പ്രളയങ്ങളില്‍ വികസനം വിദൂരമായിരുന്ന കോസി ജനതയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പദ്ധതി. നാളുകളായിട്ടും ശക്തരായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നിട്ടും ഇന്നും കോസി വികസനത്തില്‍ നിന്നും ഏറെ അകലയായിരുന്നു. എല്ലാ വര്‍ഷവും കവിഞ്ഞൊഴുകുന്ന കോസി നദി മാത്രമല്ല, പ്രാദേശിക കുടിയേറ്റങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലായ്മയുമെല്ലാം ഈ നാടിന്റെ പ്രശ്‌നമാണ്. അതിനൊരു താല്‍ക്കാലിക ആശ്വാസമാണ് റെയില്‍ പദ്ധതി. ഇനി ചരക്കു നീക്കവും ആഭ്യന്തര കച്ചവടവുമെല്ലാം ഇവിടെ സാധ്യമാണ്. ചുരുക്കത്തില്‍ കോസിയുടെ വികസന സ്വപ്‌നങ്ങളുടെ നാന്ദികുറിക്കുകയാണ് പദ്ധതി.

കോസി രാഷ്ട്രീയ വിളഭൂമി

ഈ പദ്ധതിക്ക് പിന്നില്‍ നാടിന്റെ വികസനമെന്ന നിസ്വാര്‍ത്ഥ സേവനം മാത്രമല്ല, കൃത്യമായ രാഷ്ട്രീയ മുതലെടുപ്പും ബിജെപി ലക്ഷ്യമാക്കുന്നുണ്ട്. നിലവില്‍ താമരയ്ക്ക് വേരോട്ടമില്ലാത്ത നാടാണ് ബിഹാര്‍. അതേ സമയം അവിടെ കരുത്തരായി വളരുന്നവര്‍ ജെഡിയു, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി എന്നിവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ലാലു പ്രസാദ് യാദവും നിധീഷ്‌കുമാറും അവിടെ ബിജെപിയെ നിലം തൊടീച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ നിധീഷ്‌കുമാര്‍ എന്‍ഡി എയിലേക്ക് ചുവടുമാറിയപ്പോള്‍ ബിജെപിക്ക് ബിഹാര്‍ കിട്ടാക്കനി എന്ന അവസ്ഥ മാറിയിട്ടുണ്ട്. അത് മുതലെടുക്കുക തന്നെയാണ് ബിജെപിയുടെ ചാണക്യ തന്ത്രം. എങ്കിലും പ്രബല ശക്തി എന്ന നിലയ്ക്കു തന്നെ ആര്‍ജെഡിയില്‍ നിന്നും അവര്‍ക്ക് വലിയ വെല്ലുവിളിയുമുണ്ട്. ഈ പദ്ധതിയെ മുന്നില്‍ നിര്‍ത്തി വരുന്ന തെരഞ്ഞെടുപ്പില്‍ എന്തായാലും ബിജെപിക്കും വിലപേശല്‍ നടത്താം

കോസി റെയില്‍ പദ്ധതിയുടെ ചരിത്രം

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായെത്തിയപ്പോള്‍ കോസി റെയില്‍ മഹാസേതു നിര്‍മ്മാണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ബിഹാറില്‍ കോസി റെയില്‍ മഹാസേതു നിര്‍മിക്കുക വാജ്‌പേയിയുടെ സ്വപ്നങ്ങളിലൊന്നായും വിശേഷിപ്പിക്കപ്പെട്ടു. 1887ല്‍ നിര്‍മാലിയ്ക്കും ബാപ്ത്യാഹി മേഖലെയും ബന്ധിപ്പിച്ച് മീറ്റര്‍ ഗേജ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയിരുന്നു. 1934ല്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂമികുലുക്കങ്ങള്‍ മീറ്റര്‍ ഗേജ് പൂര്‍ണമായി നഷ്ടമാകാന്‍ കാരണമായി. കോസി നദിയില്‍ അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം റെയില്‍ ബന്ധം പുസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുന്നതിന് തടസമായി.

വാജ്‌പേയുടെ സ്വപ്‌നം പൂര്‍ത്തിയാക്കി മോദി

2003-2004 കാലഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കോസി റെയില്‍ മഹാസേതു നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നിര്‍മാണ പദ്ധതികള്‍ക്കാണ് ബിഹാറില്‍ നടത്തിയത്. 1.9 കിലോമീറ്റര്‍ നീളമുള്ള മഹാസേതുവിന്റെ നിര്‍മാണത്തിനായി 516 കോടി രൂപയാണ് ചെലവായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ സമയത്താണ് പാലം പണി പൂര്‍ത്തിയായത്. നിരവധി കുടിയേറ്റ തൊഴിലാളികളും പണികളുടെ ഭാഗമായിരുന്നു. കിയുള്‍ നദിയിലെ റെയില്‍പാലം, പുതിയ രണ്ട് റെയില്‍വേ പാതകള്‍, അഞ്ച് വൈദ്യുതീകരണ പദ്ധതികള്‍, ഇലക്ട്രിക് ലോക്കോ മോട്ടീവ് ഷെഡ് അടക്കമുള്ള പദ്ധതികളാണ് മഹാസേതുവിനൊപ്പം ഉദ്ഘാടനം ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close