KERALANEWS

റേഡിയോ ഏഷ്യയുടെ പോയ വര്‍ഷത്തെ വാര്‍ത്താ താരമായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

റേഡിയോ ഏഷ്യയുടെ പോയ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. അര്‍പ്പണ മനോഭാവത്തോടെ ആരോഗ്യ മേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.ഗള്‍ഫിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയമാണ് റേഡിയോ ഏഷ്യ

പ്രേക്ഷകരുടെ പങ്കാളിത്തത്തിലൂടെയാണ് മന്ത്രി ശൈലജയെ പോയ വര്‍ഷത്തെ വാര്‍ത്താ താരമായി തെരഞ്ഞെടുത്തത്. പിന്നിട്ട എട്ടു വര്‍ഷമായി റേഡിയോ ഏഷ്യ, ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്നതാണ് News Perosn of The Year ക്യാമ്പയിന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി, എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പോയവര്‍ഷങ്ങളില്‍ News Perosn of The Year ആയി നേരത്തെ തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. മന്ത്രി ശൈലജ ടീച്ചര്‍ക്കും വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ക്കും റേഡിയോ ഏഷ്യ നെറ്റ്വര്‍ക്ക് സി.ഇ.ഒ. ബ്രിജ് രാജ് ബെല്ല നന്ദി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close