INDIANEWS

റേഷന്‍ സംവിധാനത്തിലൂടെ നല്‍കുന്ന അരിവിഹിതം വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത കര്‍ഷകനെ അധിക്ഷേപിച്ച് കര്‍ണാടക ഭക്ഷ്യമന്ത്രി

ബെംഗളൂരൂ: റേഷന്‍ സംവിധാനത്തിലൂടെ നല്‍കുന്ന അരിവിഹിതം വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത കര്‍ഷകനെ അധിക്ഷേപിച്ച കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടി വിവാദത്തില്‍.
കോവിഡ് കാലത്ത്, ജീവിത ചെലവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന രണ്ട് കിലോ അരി ഞങ്ങള്‍ക്ക് മതിയാകുന്നതാണോ എന്ന കര്‍ഷകന്റെ ചോദ്യമാണ് മന്ത്രിയെ പ്രകോപിതനാക്കിയത്. രണ്ട് കിലോ അരി മാത്രമല്ല 3 കിലോ റാഗിയും നല്‍കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. 3 കിലോ റാഗി കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലൊന്നും ലഭിക്കുന്നില്ലെന്ന് കര്‍ഷകന്‍ മന്ത്രിയെ അറിയിച്ചു. മേയ്, ജൂണ്‍ മാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ 5 കിലോ അരിയും ഗോതമ്പും നല്‍കുമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ അതുവരെ ഞങ്ങള്‍ പട്ടിണി കിടക്കണോ, അതോ മരിക്കണോ എന്ന് വേദനയോടെ കര്‍ഷകന്‍ ചോദിച്ചു. അതു തന്നെയാണ് നിങ്ങള്‍ക്ക് നല്ലത്, പോയി മരിക്കൂ എന്നായിരുന്നു ഉമേഷ് കട്ടിയുടെ രോഷത്തോടെയുളള മറുപടി.


സംഭവം വിവാദമായതോടെ നിരവധി പേര്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തി. ബി.എസ്. യെഡിയൂരപ്പ മന്ത്രിസഭയില്‍നിന്ന് ഉടന്‍ തന്നെ ഉമേഷ് കട്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ ട്വീറ്റ് ചെയ്തു. അതേസമയം കര്‍ഷകന്റെ ചോദ്യം പ്രകോപനം ലക്ഷ്യമിട്ടതായിരുന്നുവെന്നും അതിനനുസരിച്ചാണ് താന്‍ മറുപടി പറഞ്ഞു പോയതാണെന്നും മന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close