KERALANEWS

റേഷൻ വ്യാപാരികൾ 17ന് നടത്തുന്ന സമരത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ പങ്കെടുക്കില്ല; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം

തിരുവനന്തപുരം: ഒരു വിഭാഗം റേഷൻ വ്യാപാരികൾ മെയ് 17ന് നടത്തുന്ന കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയൻ സംഘടനകൾ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. 23 റേഷൻ കടക്കാർ കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെടും 500 ലധികം ജീവനക്കാർ രോഗാവസ്ഥയിൽ തുടരുകയും ചെയുന്നുണ്ട്. ഇവരുടെ കുടുംബങ്ങളെ സഹായിക്കാൻ അടിയന്തരമായി വേണ്ട നടപടികൾ സർക്കാർ തീരുമാനിക്കും എന്നുറപ്പ് നൽകിയതോടെയാണ്‌ തീരുമാനം.

സൗജന്യ അരിയും ഭക്ഷ്യകിറ്റും സംസ്ഥാന സർക്കാർ വിതരണം ചെയുന്ന അന്ന് തന്നെ സമരം ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും കോവിഡ്, കടൽക്ഷോഭം, അതിതീവ്ര മഴ എന്നിവ നേരിടുന്ന ഈ സമയം സമരം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ പിള്ളയും എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ജെ ഉദയഭാനുവും അഭിപ്രായപ്പെട്ടു.

ഇപ്പോൾ കാവൽ മന്ത്രിസഭയാണ് നിലവിൽ ഉള്ളതെന്നും 20 ന് സത്യപ്രതിജ്ഞക്ക് ശേഷം റേഷൻ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിശദമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. റേഷൻ കട ജീവനക്കാരെ മുൻനിര പോരാളികളായി പരിഗണിക്കുന്ന കാര്യവും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. റേഷൻ കട ജീവനക്കാർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ രാജ്യം നേരിടുന്ന കൊടിയ വിപത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി സഹകരിക്കണമെന്നും 17 ന് എല്ലാ ജീവനക്കാരോടും സംഘടന ആഹ്വനം ചെയ്തു.

വരും നാളുകളിൽ പലവിധ അവകാശങ്ങളും നേടിയെടുക്കുവാനുള്ളതാണെന്നും അടിക്കടി സമരനാടകം നടത്തുന്നവർ ഇക്കാര്യം ഓർക്കേണമെന്നും നേതാക്കൾ ഓർമിപ്പിക്കുന്നു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്‌ത ട്രേഡ് യൂണിയൻ എക്കാലവും രംഗത്തുണ്ടാവുമെന്നും നേതാക്കൾ സംയുക്‌ത പ്രസ്താവനയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close