Breaking NewsKERALANEWS

റോഡരുകിൽ നിന്നും മൂന്നം​ഗ സംഘം പിടിച്ചുകൊണ്ടുപോയത് സമീപത്തെ ലോഡ്ജിലേക്ക്; കൂട്ട ബലാത്സം​ഗത്തിനിടെ സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ടുള്ള ആക്രമണവും; പഴനിയിൽ മലയാളി യുവതിക്ക് അനുഭവിക്കേണ്ടി വന്നത് നരകയാതന

കണ്ണൂർ: പഴനിയിൽ മലയാളി യുവതി ഇരയായത് ക്രൂരമായ കൂട്ടബലാത്സം​ഗത്തിന്. പാലക്കാട് നിന്നും പഴനിയിലേക്ക് പോയ യുവതിയെ ആണ് മൂന്നം​ഗ സംഘം റോഡരുകിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. പൊലീസിന്റെ സഹായം തേടിയെങ്കിലും തന്നെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു എന്ന് യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തി. ക്രൂര പീഡനത്തിനിരയായ യുവതി പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോഴും പൊലീസ് മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല.

‘ഉടുമ്പി’ലെ പുതിയ ഗാനം പുറത്തിറങ്ങി

ജൂൺ 19ന് ആണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തൊട്ടടുത്ത ലോഡ്ജിലേക്കാണ് സ്ത്രീയെ പിടിച്ചുകൊണ്ടുപോയത്. സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരുക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിനു മർദനമേറ്റു.

പഴനിയിലെത്തിയ ശേഷം സന്ധ്യയോടെ സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയത്. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ചു ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ല.

സിപിഎമ്മിന്റെ തോളിലിരുന്ന് ചെവി കടിക്കുന്ന സിപിഐ

പിറ്റേന്നു രാവിലെ സ്ത്രീ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്നു ദമ്പതികൾ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്കു മടങ്ങി. പേടി കാരണം പുറത്തുപറയാതെ വീട്ടിൽ കഴിയുകയായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close