Election 2021KERALANEWSTop News

റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ മൂന്നിന് നേമത്ത് എത്തുമെന്ന് അറിയിച്ച് പ്രിയങ്കാ ഗാന്ധി

തിരുവനന്തപുരം: ഏപ്രില്‍ മൂന്നിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വീണ്ടും നേമത്തെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയില്‍ പങ്കെടുക്കാനാണ് എത്തുന്നത്. നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു പ്രിയങ്കയുടെ ഈ തീരുമാനം. പ്രിയങ്ക നേമത്ത് പ്രചരണത്തിന് എത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു. റോഡ് ഷോ പ്രത്യേക സാഹചര്യത്തിലാണ് നടക്കാതെ പോയത്. ബി.ജെ.പിയുടെ ഏക സീറ്റായ നേമത്ത് കോണ്‍ഗ്രസ്സിന്റെ റോഡ് ഷോ നടന്നില്ലെങ്കില്‍ അതിന് മറ്റുചില വ്യാഖ്യാനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപെരുമ്പത്തൂരിലെ പ്രചരണം കഴിഞ്ഞ് മൂന്നാം തിയതി ഏഴുമണിക്ക് പ്രിയങ്ക കേരളത്തിലെത്തും. ശേഷം നേമത്തും കഴക്കൂട്ടത്തും റോഡ് ഷോ നടത്താമെന്ന് പ്രിയങ്ക അറിയിച്ചതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close