INDIANEWS

ലക്ഷദ്വീപിലാകെ നാശം വിതച്ച് ടൗട്ടെ താണ്ഡവം ; ദ്വീപസമൂഹം അതിശക്‌തമായ കടലാക്രമണ ഭീഷണിയിൽ

കവരത്തി: ലക്ഷദ്വീപിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ കാറ്റ് ശനിയാഴ്ച ഉച്ചവരെ നാശം വിതച്ചു. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്‌ലാത്ത്, കടമത്ത്, അമിനിദ്വീപുകളിലാണ് ഏറെ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ദ്വീപസമൂഹം ഒന്നാകെ ശക്‌തമായ കടലാക്രമണ ഭീഷണിയിലാണ്.

വൻകരയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് ദ്വീപിൽ പ്രവേശിക്കാൻ ഉപാധികളില്ലാതെ അനുമതി നൽകി. കവരത്തി ദ്വീപിൽ രണ്ടും കൽപ്പേനിയിൽ ഒന്നും ബിത്രയിൽ മൂന്നും അമിനിയിൽ രണ്ടും ബോട്ടുകൾ ഇത്തരത്തിൽ എത്തിയിട്ടുണ്ട്.‘രാഗേഷ് 1’, ‘രാഗേഷ് 2’ എന്നീ ബോട്ടുകളാണ് അമിനി ദ്വീപിലെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ‘മുരുകൻ തുണൈ’ എന്ന ബോട്ട് കടലിൽ തകർന്നു. ഇവർ നൽകിയ വിവരപ്രകാരം പോലീസ് നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായം തേടി. എല്ലാ ദ്വീപുകളിലും രണ്ടു ദിവസമായി ശക്തമായ കടലാക്രമണവും ഉണ്ടായിട്ടുണ്ട്. വിവിധ ദ്വീപുകളിലായി 750-ഓളം തെങ്ങുകൾ കടപുഴകി. 200-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കൊച്ചി, വൈപ്പിൻ മേഖലയിൽനിന്ന് കടലിലേക്കുപോയ നൂറോളം ഗിൽനെറ്റ് ബോട്ടുകളും ലക്ഷദ്വീപ് പരിസരങ്ങളിലാണെന്നാണ് വിവരം. കൽപ്പേനി ദ്വീപിലെ വിനോദ സഞ്ചാര കേന്ദ്രനഗൽ പലതും വെള്ളത്തിനടിയിലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close