Breaking NewsKERALANEWSTop News

ലക്ഷദ്വീപിലെ ചെറുത്ത് നിൽപ്പുകളെ മുന്നിൽ നിന്ന് നയിക്കാൻ സിപിഎം; എംപിമാരുടെ പ്രതിനിധി സംഘത്തെ ദ്വീപിലേക്കയക്കും; കേരളത്തിലും പ്രതിഷേധ പരിപാടികൾ

തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ ഇടപെടലുകളെ ജനകീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ജനാധിപത്യ മാതൃകയിൽ കേരളത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതോടൊപ്പം നേതാക്കളുടെ സംഘം ദ്വീപിലെത്തി ചെറുത്ത് നിൽപ്പുകൾക്ക് നേതൃത്വം നൽകും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച പരിപാടികൾക്ക് അന്തിമരൂപം നൽകി.

മെയ് 31ന് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രതിഷേധം. എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും യോ​ഗം തീരുമാനിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി, വി ശിവദാസന്‍ എംപി, എഎം ആരിഫ് എംപി എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close