INDIANEWS

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു

ലക്ഷദ്വീപ്: ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇടമായ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളാണ് തുറന്നത്. പുതിയ പെയിന്റ് അടിച്ച് മോടി കൂട്ടിയ സ്‌കൂളുകളിലേക്ക് 11000 കുട്ടികളാണ് ചൊവ്വാഴ്ച എത്തിയത്.
രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍,പ്രാദേശിയ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വര്‍ ശര്‍മ്മ എത്തിച്ചേര്‍ന്നത്.ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ 21 ന് പുനരാരംഭിച്ചിരുന്നു. പ്രീ പ്രൈമറി തലത്തിലെ ക്ലാസുകളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് ് റിപ്പോര്‍ട്ട്്.ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് മടങ്ങി എത്തിയെന്ന് അധ്യാപകരും പറയുന്നു.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ ആരംഭിച്ചത്.
ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, തെര്‍മ്മല്‍ സ്‌ക്രീനിംഗിന് ശേഷമാണ് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം പാലിച്ചാണ് ക്ലാസുകള്‍ തുറന്നതും .ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുളളത്. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചാല്‍ മാത്രമെ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കു.ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ കൈകള്‍ കഴുകണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടക്കുക. ഓരോ ഗ്രേഡിലേയും കുട്ടികള്‍ ഇടവിട്ടുള്ള ദിവസങ്ങളിലായി മൂന്ന് ദിവസം ക്ലാസിലെത്തുന്ന രീതിയിലാണ് അധ്യയനം നടക്കുന്നത്.ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇന്റര്‍നെറ്റ് തകരാറ് വെല്ലുവിളിയായിരുന്ന കുട്ടികള്‍ സ്‌കൂള്‍ തുറന്നതില്‍ സന്തോഷം പ്രകടിപ്പിച്ചതായാണ് അധ്യാപകര്‍ പറയുന്നത്. ഉച്ച ഭക്ഷണം നിലവില്‍ നല്‍കാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൃത്യമായ മാനദണ്ഡം പാലിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മത പത്രവും ആവശ്യപ്പെടുന്നുണ്ട് സ്‌കൂള്‍ അധികൃതര്‍. 64000 ആളുകള്‍ മാത്രമുള്ള ലക്ഷദ്വീപില്‍ തുടക്കത്തില്‍ സ്വീകരിച്ച കര്‍ശന നിലപാടാണ് വൈറസ് വ്യാപനത്തെ ചെറുത്തത്. രോഗം ബാധിച്ച ദ്വീപുനിവാസികള്‍ കേരളത്തിലാണ് ചികിത്സ നേടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close