Breaking NewsSocial MediaTop News

ലക്ഷദ്വീപ് വിഷയത്തിൽ സന്ദീപ് വാര്യരും ബിജെപിക്ക് എതിരെ തിരിയുന്നോ? ഐഷ സുൽത്താന സമരത്തിൻ്റെ അന്തസ്സത്ത കളഞ്ഞു കുളിച്ചെന്ന് ബിജെപി വക്താവ്; വിമർശനവുമായി അണികളും

ലക്ഷദ്വീപ് വിഷയത്തിൽ സന്ദീപ് വാര്യരുടെ നിലപാട് വിവാദമാകുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ സമരത്തെ അം​ഗീകരിക്കുന്ന നിലയിൽ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചതാണ് ഇപ്പോൾ വിവാദമാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഐഷ സുൽത്താനക്ക് എതിരെയാണെങ്കിലും ദ്വീപിലെ ചെറുത്ത് നിൽപ്പ് ആവശ്യമാണ് എന്ന നിലയിലായിരുന്നു സന്ദീപിന്റെ കുറിപ്പ്. ഐഷ സുൽത്താനയുടെ ഒറ്റ പ്രസ്താവന കൊണ്ട് സമരത്തിൻ്റെ അന്തസ്സത്ത കളഞ്ഞു കുളിച്ചതിന് മുഴുവൻ ദ്വീപുകാരോടും ഐഷ മാപ്പ് ചോദിക്കണമെന്നായിരുന്നു ബിജെപി വക്താവ് കൂടിയായ സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.

സന്ദീപിന്റെ കുറിപ്പ് ഇങ്ങനെ..

കാർന്ന് തിന്നാനാണ് ഉദ്ദേശമെങ്കിൽ താണ്ഡവമാടാനാണ് ഞങ്ങളുടെ തീരുമാനം എന്ന് ചാനലിൽ ഗീർവാണമടിച്ച പ്രിയ സോദരി ഐഷ സുൽത്താന , എന്നാൽ ഹൈക്കോടതിയിൽ പോയി പറഞ്ഞത് താൻ പലകുറി മാപ്പപേക്ഷിച്ചു കഴിഞ്ഞു എന്നാണ്.
ലക്ഷദ്വീപ് നിവാസികളുടെ ആവശ്യങ്ങളോട് അനുഭാവം ഉണ്ടായിരുന്ന നിരവധി പേരെ വെറുപ്പിക്കാനും എതിരാക്കി തീർക്കാനും മാത്രമേ ഐഷയുടെ അപക്വവും അപകടകരവുമായുള്ള വാചക കസർത്ത് സഹായിച്ചിട്ടുള്ളൂ .
ഐഷ മാപ്പ് ചോദിക്കേണ്ടത് മുഴുവൻ ദ്വീപുകാരോടുമാണ്. ഒറ്റ പ്രസ്താവന കൊണ്ട് സമരത്തിൻ്റെ അന്തസ്സത്ത കളഞ്ഞു കുളിച്ചതിന്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്കിന് താഴെ തന്നെ സംഘപരിവാർ അനുകൂലികൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. അഴകൊഴമ്പൻ നിലപാട് ആരെ തൃപ്തിപ്പെടുത്താനാണെന്നും എന്ത് അനത്സത്തയാണ് സമരത്തിന് ഉള്ളതെന്നും ചോദ്യം ഉയരുന്നു. ക്ലബ് ഹൗസ് ചർച്ചകളിലും സന്ദീപ് വാര്യർ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു,. ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസമാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close