KERALANEWS

ലക്ഷദ്വീപ് സ്വദേശിനിയ്ക്ക് ഹെലികോപ്ടറില്‍ സുഖപ്രസവം

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് പോയ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു.ഹെലികോപ്ടര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്യുന്നതിന് മുന്‍പായിരുന്നു യുവതിയുടെ സുഖപ്രസവം. അഗത്തി സ്വദേശിനിയായ നുസൈബ (18) ആണ് ഹെലികോപ്ടറില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അഗത്തിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തരമായി പവന്‍ ഹാന്‍സിന്റെ ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു ഇവര്‍.

ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് യുവതിയെ ആകാശമാര്‍ഗം ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തിച്ചത്. 34 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച.പ്രസവ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് നുസൈബയെ വിമാന മാര്‍ഗം ആശിപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ സംഘവും ഹെലികോപ്റ്ററില്‍ ഉണ്ടായിരന്നതിനാല്‍ കുഞ്ഞിന്റെയും അമ്മയുടെയും സംരക്ഷണം ഉറപ്പിക്കാനായി.
എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കുഞ്ഞ് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം ഇല്ലാതെ തന്നെ ശ്വസിക്കാന്‍ തുടങ്ങിയതായും അമ്മയെ മുറിയിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close