
ലഡാക്ക്:ചൈന അതിര്‍ത്തിക്ക് സമീപം ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. ലഡാക്കില്‍ അതിര്‍ത്തിക്ക് സമീപമാണ് സൈനിക രേഖകളുമായാണ് സൈനികനെ പിടികൂടിയത്. ചൈനീസ് സേനാംഗം അബദ്ധത്തില്‍ അതിര്‍ത്തി ഭേഭിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ചൈനിസ് സേനയ്ക്ക് കൈമാറും.
ചുമാര്‍-ഡെംചോക്ക് പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന ഇന്ത്യന്‍ സേനയാണ് ചൈനിസ് സൈനികനെ കണ്ടെത്തിയത്. അതിര്‍ത്തിക്ക് ഇപ്പുറത്ത് കാണപ്പെട്ട ഇയാളുടെ പക്കല്‍ സൈനിക രേഖകളടക്കം ഉണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് ഇയാള്‍ വിശദികരിച്ചു. സിവില്‍ -സൈനിക രേഖകളുമായി സൈനികനെ കണ്ടെത്തിയ വിവരം ഇന്ത്യന്‍ സേന തുടര്‍ന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അറിയിച്ചു.