Election 2021MUKHAMUKHAMNEWSTop News

ലതിക മത്സരിക്കുന്നത് കൊണ്ട് ഇടത് പ്രക്ഷത്തിന് പ്രത്യേകിച്ച് കോട്ടമൊന്നുമില്ല; നമുക്ക് നമ്മുടെ മേന്മ പറഞ്ഞും നന്മ പറഞ്ഞും വോട്ട് പിടിക്കാം; മത്സരം യുഡിഎഫുമായി, ബിജെപിക്ക് സ്വാധീനം കുറയുന്നു; മീഡിയ മംഗളം മീറ്റ് ദ എഡിറ്റേഴ്‌സിൽ രാഷ്ട്രീയം പറഞ്ഞ് സഖാവ് വി എന്‍ വാസവന്‍

താഴെ തട്ടില്‍ നിന്നും വളര്‍ന്ന് വന്ന് കോട്ടയം ജില്ലയിലെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ നിരയിലെത്തിയ വ്യക്തിയാണ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സഖാവ് വി എന്‍ വാസവന്‍. സിപിഎമ്മിന്റെ ബ്രാഞ്ച് ഘടകത്തില്‍ നിന്നും ആരംഭിച്ച് ജില്ലാ സെക്രട്ടറി വരെയും, ഗ്രാമ പഞ്ചായത്ത് അംഗത്തില്‍ തുടങ്ങി നിയമസഭാംഗം വരെയും പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റില്‍ തുടങ്ങി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ വരെയും എത്തിയ പൊതു പ്രവര്‍ത്തകന്‍. മികച്ച സംഘാടകന്‍, കഴിവുറ്റ ജനപ്രതിനിധി, മികച്ച സഹകാരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കും അപ്പുറത്ത് കോട്ടയം ജില്ലക്കാര്‍ക്ക് എന്തു കാര്യത്തിനും ആദ്യം ഓടിയെത്തുന്ന പ്രിയ സഖാവാണ് വാസവന്‍. വിജയിച്ചെത്തിയാല്‍ ശ്രീ. വാസവനെ കാത്തിരിക്കുന്നത് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളുമാണെന്ന് രാഷ്ട്രീയ കേരളത്തിനും നിശ്ചയമുണ്ട്.

മീഡിയ മം​ഗളം മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ ആദ്യഭാ​ഗത്ത് നാടിന്റെ വികസന സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ച വി എൻ വാസവൻ, പിന്നീട്, രാഷ്ട്രീയവും വികസന സാധ്യതകളും പങ്കുവെച്ചു. ഏറ്റുമാനൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന മീറ്റ് ദ എഡിറ്റേഴ്സ് രണ്ടാം ഭാ​ഗം.

ദീപ : ബിജെപി സമ്പന്നന്മാര്‍ക്ക് പരിഗണന നല്‍കുന്നു എന്നു പറയുമ്പോഴും വളര്‍ന്നു തുടങ്ങുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ വളര്‍ച്ച തടയാനുള്ള രാഷ്ട്രിയ അജണ്ട സിപിഎമ്മിനുണ്ടോ..?

വി എന്‍ വാസവന്‍ : തീര്‍ച്ചയായും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18.33 % വോട്ട് ഈ ജില്ലയില്‍ കിട്ടി..തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ 14.32% വോട്ടായി ചുരുങ്ങി.അതുകൊണ്ടുത്തന്നെ ബിജെപി വളരുന്നു എന്ന് പറയുന്നത് ശരിയല്ല…പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ വിജയം നേടിയതിന് ചില കാരണങ്ങള്‍ ഉണ്ട്.ജനങ്ങളെ തെറ്റിധരിപ്പിച്ച ചില വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തു,ജാതി വികാരങ്ങളും മത വികാരങ്ങളും വൃണപ്പെടുത്തുന്ന ശൈലി എന്നിവ.മതനിരപേക്ഷ ഭാരത്തിന്റെ കാഴ്ച്ചപ്പാടില്‍ ഒരിക്കലും നമുക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല.അതുകൊണ്ടുത്തന്നെ ബിജെപിയുടെ വിജയം താത്ക്കാലികം മാത്രമാണ്.

ഈ ഗവണ്‍മെന്റ് മതനിരപേഷതയ്ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടുത്തന്നെയാണ് ഈ അഞ്ചു വര്‍ഷക്കാലം കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകാതിരുന്നത്.ബിജെപിയുടെയും യുഡിഎഫിന്റെയും ഭരണക്കാലം പരിശോധിച്ചാല്‍ കലാപങ്ങള്‍ ഉണ്ടായതിന്റെ തെളിവുകള്‍ കാണാന്‍ കഴിയും.അതുകൊണ്ടുത്തന്നെ ഇത്തരം വീഴ്ചകള്‍ക്ക് ഒന്നു വകവഴിവെയ്ക്കാത്ത ഒരു ഭരണമാണ് അഞ്ചു വര്‍ഷം കേരളത്തില്‍ ഉള്ളതെന്ന് അഭിമാനകരമായ കാര്യമാണ്.

സുമേഷ് : അങ്ങ് എംഎല്‍എ ആകുമ്പോള്‍ വ്യാപാരി വ്യവസായികള്‍ക്ക് ദോഷം വരാത്ത രീതിയില്‍ സ്ഥലത്തെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന് എന്ത് പദ്ധതിയാകും നടപ്പിലാക്കുക.?..

വി എന്‍ വാസവന്‍ : മുന്‍ എംഎല്‍എ കുറുപ്പിന്റെ നേതൃത്വത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.അതില്‍ ചില തര്‍ക്കങ്ങള്‍ വന്നിട്ടുണ്ട്..അത് സംബന്ധിച്ച് വ്യാപാരി വ്യവസായികള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആശയങ്ങള്‍ സ്വീകരിച്ച് അവരോടും മുന്‍സിപാലിറ്റിയോടും ആലോചിച്ച് തീരുമാനിച്ച് ഒരു വിട്ടുവീഴ്്ചയുമില്ലാതെ പ്രവര്‍ത്തിക്കും.

ഇന്റര്‍വ്യൂവിന്റെ പൂര്‍ണ രൂപം വീഡിയോയില്‍ കാണുക..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close