NEWSWORLD

ലബനന് എല്ലാ സഹായവും ചെയ്യും: അമേരിക്ക

വാഷിംഗ്ടണ്‍: ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നൂറ്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ നടുക്കും രേഖപ്പെടുത്തി അമേരിക്ക. വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും ലബനന് എല്ലാ സഹായവും ചെയ്യുമെന്നും പ്രഡിന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.വ്യവസായ മേഖലയിലെ സ്ഫോടനമാണെന്ന വാദത്തില്‍ ഭരണകര്‍ത്താക്കള്‍ക്കിടയില്‍ തന്നെ വിരുദ്ധാഭിപ്രായമുണ്ട്. എല്ലാല്‍ അമേരിക്ക ഇതിനെ ഒരു ആക്രമണമായാണ് കാണുന്നത്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനംം രേഖപ്പെടുത്തുന്നുവെന്നും സംഭവത്തില്‍ ഇരകളായവര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ഥനകളുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ലെബനനുമായി മികച്ച ബന്ധമാണ് അമേരിക്കക്ക് ഉള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Back to top button
Close