INDIANEWS

ലവ് ജിഹാദ്: ഉത്തര്‍ പ്രദേശില്‍ അമ്മയേയും മകളെയും യുവാവ് കൊലപ്പെടുത്തി

മീററ്റ്: ലൗ ജിഹാദ് ആരോപിച്ച് യുവതിയേയും മകളെയും യുവതിയുടെ സുഹൃത്ത് കൊലപ്പെടുത്തി വീട്ടില്‍ അടക്കം ചെയ്തു. പ്രിയാ, കാശിഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഷംഷാദ് എന്ന യുവാവാണ് ഇരുവരെയും കൊലപ്പെടുത്തിയത്. മൂന്നു മാസത്തിലേറെയായി പ്രിയയുമായി ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ സുഹൃത്തായ ചഞ്ചല്‍ കൊടുത്ത പരാതിയില്‍ പോലീസ് അന്വോഷിക്കവെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്. ഷംഷാദ് മുസ്ലീം ആണെന്ന വിവരം മറച്ചു വെച്ച് യുവതിയുമായി പരിചയപ്പെടുകയായിരുന്നു. താന്‍ ഒരു ഹിന്ദുവാണെന്നും പേര് അമിത് എന്നുമാണെന്നുമാണ് ഷംഷാദ് പ്രിയയോടു പറഞ്ഞിരുന്നത്. ഷംഷാദ് യഥാര്‍ത്ഥത്തില്‍ ഒരു മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രിയ അകലുകയും ഇവര്‍ തമ്മില്‍ നിരന്തര കലഹമാവുകയും ചെയ്തു. മാര്‍ച്ച് 28 ന് പ്രിയയെയും കാശിഷിനെയും ഷംഷാദ് കൊലപ്പെടുത്തിയാതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിയയുടെയും കാശിഷിന്റെയും മൃതദേഹങ്ങള്‍ പ്രതി അവരുടെ തന്നെ വീടിന്റെ മുറ്റത്ത് സംസ്‌കരിക്കുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close