
ബെംഗളൂരു: ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെ കുടുക്കിയത് സുഹൃത്തായ മുഹമ്മദ് അനൂപിന്റെ മൊഴി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ റസ്റ്റോറന്റ് ആരംഭിക്കാന്‍ സാമ്പത്തികസഹായം നല്‍കിയെന്നായിരുന്നു തുടക്കത്തിലെ മൊഴി. എന്നാല്‍, നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി)യുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെയും തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ മുഹമ്മദ് അനൂപ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. എന്‍.സി.ബി. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് മുഹമ്മദ് അനൂപ് തുടര്‍ച്ചയായി ബിനീഷിനെ വിളിച്ചിരുന്നുവെന്നും കണ്ടെത്തി. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും മുഹമ്മദ് അനൂപ് ബിനീഷിനെ വിളിച്ചിരുന്നു.
വിദേശത്തുനിന്ന് ഡാര്ക്ക്വെബ്വഴി വന്‍തോതില്‍ ലഹരിമരുന്നെത്തിച്ചതിനുപിന്നിലെ സാമ്പത്തികസ്രോതസ്സുസംബന്ധിച്ച അന്വേഷണത്തിലാണ് വിവിധ അക്കൗണ്ടുകള്‍വഴി അഞ്ചുവര്‍ഷത്തിനുള്ളില്‍ 70 ലക്ഷം രൂപയാണ് ലഭിച്ചത്. ഒരുവര്‍ഷത്തിനിടെ 20 അക്കൗണ്ടുകളില്‍നിന്നായി 50 ലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് ബിനീഷിന്റെ അറിവോടെയാണെന്ന് മുഹമ്മദ് അനൂപ് മൊഴിനല്കിയതോടെയാണ് കുരുക്ക് മുറുകിയത്. അക്കൗണ്ട് ഉടമകളെക്കുറിച്ചറിയില്ലെന്നും ബിനീഷിന്റെ അറിവോടെയാണ് പണമെത്തിയതെന്നുമായിരുന്നു മൊഴി. ഒക്ടോബര്‍ ആറിനുനടന്ന ചോദ്യംചെയ്യലില്‍ ബിനീഷ് ഇത് നിഷേധിച്ചു. റസ്റ്റോറന്റ് തുടങ്ങാന്‍ ആറുലക്ഷം രൂപ നല്‍കിയെന്ന മൊഴി ആവര്‍ത്തിച്ചു. എന്നാല്‍, 20 അക്കൗണ്ടുകളെക്കുറിച്ചു നടന്ന അന്വേഷണത്തില്‍, ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് പണം ലഭിച്ചതെന്നു കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് അനൂപിനെ ഒക്ടോബര്‍ 17-ന് വീണ്ടും ചോദ്യംചെയ്തു. അക്കൗണ്ട് ഉടമകളെക്കുറിച്ച് അറിയില്ലെന്നും പണം തന്നത് ബിനീഷാണെന്നും മുഹമ്മദ് അനൂപ് മൊഴിനല്‍കി.2015-ല്‍ തന്റെ ഉടമസ്ഥതയില്‍ ബെംഗളൂരുവില്‍ ആരംഭിച്ച ബി. ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ബിനീഷ് വ്യക്തമായ മറുപടിനല്‍കിയില്ല.