KERALANEWS

ലഹരിമരുന്ന് കേസ്:അന്വേഷണം സ്വര്‍ണക്കടത്തിലേക്കും സിനിമാ രംഗത്തേക്കും വ്യാപിപ്പിക്കും

കൊച്ചി: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും നീളുന്നു.സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരത്തിന്റെയും മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചനയുടെയും അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ഈ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയില്‍ മുമ്പു നടന്ന ലഹരിമരുന്ന് കേസുകള്‍ നര്‍കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നതിനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.മുമ്പു നടന്ന ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്നാകും ആദ്യം അന്വേഷണ സംഘം പരിശോധിക്കുക.
‌ലോക്ഡൗണ്‍ കാലത്ത് അനൂപിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലേക്ക് കൂടുതല്‍ ലഹരി ഒഴുകിയെന്നും കന്നഡ സിനിമാ മേഖലയില്‍ നടന്‍മാരെക്കാള്‍ കൂടുതല്‍ നടിമാര്‍ ഇവരുടെ വലയില്‍ പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.കളിപ്പാവകള്‍ ഉള്‍പ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവര്‍ക്കു സംഘം ലഹരിയെത്തിച്ചിരുന്നതെന്നും സമാന രീതിയില്‍ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close