Breaking NewsKERALANEWSTrending

ലഹരിമരുന്ന് കേസ്:ബിനീഷ് കോടിയേരിയുടെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം. ബിനീഷിനെ കാണാന്‍ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു.

ഇന്നും ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരും. അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്‍കിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ തന്നെ അവര്‍ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല. അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച് അഭിഭാഷകര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുമായി നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ്, പ്രതിയെ കാണാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചത്.

ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വളരെയധികം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കര്‍ണാടകത്തിലെ ഇന്റലിജന്‍സ് സംവിധാനങ്ങളെയെല്ലാം ഉപയോഗിച്ച് തയ്യറാക്കിയ ഈ റിപ്പോര്‍ട്ടാണ് ഉടന്‍ സര്‍ക്കാരിന് മുമ്പില്‍ എത്തുക. നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണുള്ളത്.അതുകൊണ്ടുതന്നെ ബെംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കും.ഒരു കേന്ദ്ര ഏജന്‍സി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടുകൂടിത്തന്നെയാണ് ആ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പിലേക്കെത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close