KERALANEWS

ലാബുകളുടെ അഭാവം ശാസ്ത്രീയ പരിശോധനകള്‍ക്കുള്ള തൊണ്ടിമുതലുകള്‍ കെട്ടിക്കിടക്കുന്നു

കോഴിക്കോട്: ആഭ്യന്തര വകുപ്പിന് കീഴിലെ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികളില്‍ ശാസ്ത്രീയ പരിശോധനക്കുള്ള തൊണ്ടിമുതലുകള്‍ കെട്ടിക്കിടക്കുന്നു. കേസുകളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി കൂടുതല്‍ ലാബുകള്‍ ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകളുള്ളത്. ഇതില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കേസുകളെത്തുന്ന കോഴിക്കോട് ലാബില്‍ മാത്രം പതിനായിരത്തിലേറെ തൊണ്ടിമുതലാണ് കെട്ടിക്കിടക്കുന്നത്. 2016ല്‍ പരിശോധനക്കെത്തിച്ചവ വരെ ഇതില്‍ ഉള്‍പ്പെടും.തിരുവനന്തപുരം, കാക്കനാട് ലബോറട്ടറികളുടെ സ്ഥിതിയും വിഭിന്നമല്ല. ഇവിടങ്ങളിലും പ്രമാദ കേസുകളിലെ ഉള്‍പ്പെടെ തൊണ്ടിമുതലുകള്‍ പരിശോധന കാത്ത് കിടപ്പാണ്. മയക്കുമരുന്ന് കേസുകളില്‍ അന്വേഷണം വൈകുന്നതിനെതിരെ ഹൈകോടതിയില്‍നിന്ന് പൊലീസിന് പഴി കേള്‍ക്കേണ്ടിവരുന്നതിന്റെ കാരണവും തൊണ്ടിമുതലുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലാബുകളില്‍നിന്ന് കിട്ടാന്‍ വൈകുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close