INDIA

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. പലവട്ടം നീട്ടിവച്ച കേസ് ഇന്ന് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ ആണ് രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.കേസ് നീട്ടിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ലാവലിന്‍ കേസില്‍ അധികരേഖകള്‍ ഹാജരാക്കാനുണ്ടെന്ന പേരിലാണ് സിബിഐ സമയം നീട്ടി ചോദിച്ചത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് സിബിഐ കേസ് നീട്ടുന്നത്.പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close