KERALANEWSTop News

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് ഉറപ്പുകള്‍ നല്കി മന്ത്രിതലം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം ചെയ്ത ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ക്ക് മന്ത്രിതല ചര്‍ച്ചയില്‍ ആറ് ഉറപ്പുകള്‍ ലഭിച്ചു. ഓഗസറ്റ് വരെയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യും. സ്ഥാനക്കയറ്റം നല്‍കി ഒഴിവുകള്‍ സൃഷ്ടിക്കും. സ്ഥാനക്കയറ്റത്തിന് നിയമതടസമുള്ള തസ്തികകളില്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കും. നൈറ്റ്‌വാച്ച്മാന്റെ ഡ്യൂട്ടിസമയം 8 മണിക്കൂറായി കുറച്ച് തസ്തികകള്‍ സൃഷ്ടിക്കും. സി.പി.ഒ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ തുടര്‍നടപടി സ്വീകരിക്കുമെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. എന്നാല്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരും. ആവശ്യങ്ങള്‍ ന്യായമാണെന്ന് മന്ത്രി അംഗീകരിച്ചെങ്കിലും രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് സിപിഓ ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ചത്. മന്ത്രി എ.കെ.ബാലനെയാണ് ചര്‍ച്ചയ്ക്കായി നിയോഗിച്ചിരുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close