INDIANEWS

ലിവിംഗ് ടുഗെദര്‍ കുറ്റകരമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി; പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതില്‍ കുറ്റകരമായി ഒന്നുമില്ലന്ന് കോടതി

ഡല്‍ഹി: ലിവിംഗ് ടുഗെദര്‍ കുറ്റകരമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി. പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതില്‍ കുറ്റകരമായി ഒന്നുമില്ല എന്ന് കോടതി വ്യക്തമാക്കി. ലിവിംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജയ്ശ്രീ താക്കൂര്‍ അധ്യക്ഷയായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ലിവിംഗ് ടുഗെദറിലാണെന്നും സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഇതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 22 വയസ്സുകാരിയായ സ്ത്രീയും 19 വയസ്സുകാരനുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസ്സുവരെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close