KERALANEWSTop News

ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും ശക്തമായി വിമര്‍ശിച്ച് കൊണ്ട് കെ.ടി ജലീല്‍

കോഴിക്കോട്: ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും ശക്തമായി വിമര്‍ശിച്ച് കൊണ്ട് കെ.ടി ജലീല്‍. പ്രധാനമന്ത്രി ഇ.ഡിയെ ഉപയോഗിച്ച് നേതാക്കളെയെല്ലാം വേട്ടയാടുന്നത് കൊണ്ട് പേടിച്ചാണോ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് വരുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. സമസ്ത പ്രസിദ്ധീകരണമായ സത്യധാരയിലാണ് ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും ശക്തമായി വിമര്‍ശിച്ച് കൊണ്ട് കെ.ടി ജലീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യ വേഴ്ച തുടരുമെന്നും ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടപ്പെട്ടുവെന്നും അഭിമുഖത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറെ കാലത്തിനു ശേഷം സമസ്ത പ്രസിദ്ധികരിച്ച ഈ അഭിമുഖം രാഷ്ട്രീയ ചര്‍ച്ചയ്ക്കും വഴി വെച്ചിട്ടുണ്ട്. ലീഗ് സമസ്തയെ സമ്മര്‍ദ്ധത്തിലാക്കുന്നുവെന്ന ചര്‍ച്ച സജീവമാകുന്നതിനിടെയാണ് സമസ്തയുടെ മുഖപത്രത്തില്‍ തന്നെ ലീഗിനെതിരേ ജലീലിന്റെ ലേഖനമെത്തുന്നത്. ലീഗ് സി.പി.എമ്മിനെതിരെ ഉയര്‍ത്തുന്ന ഓരോ ചോദ്യങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടിയും ജലീല്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close