TECHTrending

ലുക്ക് അടിപൊളി; മമ്മൂട്ടിയുടെ കൈയിലെ ഫോണ്‍ ഏതാണ്?

കൊച്ചി: മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. എന്നാല്‍ ഇതിനൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊന്നുണ്ട്. അദ്ദേഹത്തിന്റെ കൈയിലിരുന്ന ഫോണ്‍ ഏതാണ്. സാധാരണ ഐഫോണ്‍ ആണ് താരങ്ങള്‍ ഉപയോഗിക്കാറ്. എന്നാല്‍ നാലു ക്യാമറയുള്ള ഈ ഫോണ്‍ ഏതാണെന്ന് പലരും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഏതായാലും സാംസങ് എസ് 20 അള്‍ട്രാ മോഡല്‍ ഫോണാണ് മമ്മൂട്ടിയുടെ കൈയിലുള്ളത്. ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് ഈ ഫോണിന്റെ വില. ഓണ്‍ലൈനില്‍ ഈ ഫോണിന്റെ വില 97,999 രൂപയാണ്. ഫോണുകളോടും ക്യാമറകളോടും കമ്പമുള്ള മമ്മൂട്ടിയുടെ കൈയില്‍ ഇതിലും വില കൂടിയ ഫോണുകള്‍ കാണുമെന്നത് മറ്റൊരു കാര്യം.2GHz octa-core (2×2.73GHz + 2×2.5GHz + 4x2GHz) പ്രൊസസറാണ് സാംസങ് എസ് 20 അള്‍ട്രായുടേത്. 12 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. 5,000 എംഎഎച്ച് സംഭരണശേഷിയാണ് ബാറ്ററിക്കുള്ളത്. 6.90 ഇഞ്ച് ഡിസ്പ്ലെ, 40 എംപി മുന്‍ക്യാമറ, 108MP + 48MP + 12MP എന്നിങ്ങനെ റിയര്‍ ക്യാമറ, സാംസങ് എക്സിനോട് പ്രൊസസര്‍ എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.

Tags
Show More

Related Articles

Back to top button
Close