Movies

ലൂസിഫർ തെലുങ്കിലേക്ക്, സ്റ്റീഫൻ നെടുമ്പളളിയാവൻ തയ്യാറായി ചിരഞ്ജീവി

ഹൈദരാബാദ്: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. മലയാളത്തില്‍ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലൂസിഫർ. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മുരളിഗോപിയായിരുന്നു.

ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാലിന് പകരക്കാരനാകാൻ എത്തുന്നത് ചിരഞ്ജീവിയാണ്. അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ചിത്രീകരണം ആരംഭിക്കുമ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കും. സെറ്റില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനവും ലഭ്യമാക്കും.

പ്രഭാസ് ചിത്രം ‘സാഹോ’ ഒരുക്കിയ സുജീത് റെഡ്ഡി ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാൽ തെലുങ്കിലെ ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close