Movies

‘ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്; സുരഭി ലക്ഷ്മിയുടെ വീഡിയോ തരംഗമാകുന്നു

‘ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്, വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ’എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത സുരഭി ലക്ഷ്മിയുടെ വീഡിയോ തരംഗമാകുന്നു. പതിവായി ഡീസലടിക്കാന്‍ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തിക്കൊണ്ടാണ് നടി സുരഭി ലക്ഷ്മി വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് വീഡിയോ ഏറ്റെടുത്ത് ആരാധകരും. ആള് പഴയൊരു സിനിമാതാരമാണ് എന്നതാണ് വിഡിയോയിലെ കൗതുകം.ഡീസലിന് എത്രയാണ് എന്നു ചോദിച്ചുകൊണ്ടാണ് സുരഭിയുടെ വിഡിയോ തുടങ്ങുന്നത്.

ഇത് പഴയ വിലയ്ക്ക് തരുമോ എന്ന താരത്തിന്റെ ചോദ്യത്തോടെ മുഖത്തെ മാസ്‌ക് മാറ്റിയ ‘നടന്‍’ വിശേഷങ്ങളുടെ കെട്ടഴിക്കുന്നു. താന്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തുന്നത്.കാലാപാനി, ഏകലവ്യന്‍, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നീട് 12 കൊല്ലം ഗള്‍ഫില്‍ പോയി. തിരിച്ച് വന്നപ്പോള്‍ സിനിമയും സിനിമക്കാരും മാറി. ഒരു സിനിമ പിന്നീട് പിടിച്ചു. പക്ഷേ അത് പൊട്ടിപ്പോയി. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണമെന്നും ആള്‍ പറയുന്നുണ്ട്.

”വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണം. 15,000 രൂപയാണ് വീടിന് വാടക. ” ‘ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ’ എന്ന തലക്കെട്ടോടെയാണ് സുരഭി വിഡിയോ പങ്കുവച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close