HEALTHNEWSTrending

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മാസ്‌ക് ധരിക്കണം,ചുംബനം ഒഴിവാക്കണം;കോവിഡ് ലൈംഗിക ബന്ധത്തിനു തടസമല്ല

ഒട്ടാവ: കോവിഡ് കാലത്ത് പരമാവധി സാമൂഹിക അകലം പാലിക്കാനാണ് ആരോഗ്യ വിദഗ്‌ദർ നൽകുന്ന മുന്നറിയിപ്പ്. കഴിയുന്നതും സ്വന്തം കുടുമ്പത്തിൽപോലും അകലം പാലിക്കാനാണ് നിർദേശങ്ങൾ. എന്നാൽ ഇതോടെ കുടുംബ ബന്ധം താളം തെറ്റുമോയെന്ന ഭീതിയിലാണ് പലരും. അകലം കിടപ്പറയിലും തുടരുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. ഇതിനിടെയാണ് ക്യാനഡയിലെ ഒരു വിഭാഗം ഗവേഷകർ പുതിയൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് ലൈംഗിക ബന്ധത്തിനു തടസമല്ലെന്നാണ് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ വേണം. ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദേശമാണ് അവർ പങ്കുവയ്ക്കുന്നത്. ക്യാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.ചുംബനം ഒഴിവാക്കണമെന്നും തെരേസ പറയുന്നു. പങ്കാളികൾ തമ്മിൽ മുഖാമുഖം വരുമ്പോൾ കോവിഡ് പകരാൻ സാധ്യതയുണ്ട്. അതെ സമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കോവിഡ് വരൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close