Trendingviral

ലൈം​ഗികത അവിടെ ഒരു സ്വാഭാവിക സംഭവം മാത്രം; മറ്റുള്ളവർ കണ്ടാലും ഒന്നുമില്ല; ഫോർപ്ലേയും ലൈം​ഗിക കളിപ്പാട്ടങ്ങളും വ്യാപകമായിരുന്നെന്നും വെളിപ്പെടുത്തൽ; ലോകത്താകെ ചർച്ചായാകുന്നത് ഡോ. എലീനോർ ജനേഗയുടെ പുസ്തകം

ലൈം​ഗിക ബന്ധവും ഫോർപ്ലേയും ലൈം​ഗിക കളിപ്പാട്ടങ്ങളും മധ്യകാലഘട്ടത്തിൽ വ്യാപകമായിരുന്നെന്ന് വെളിപ്പെടുത്തൽ. ചരിത്രകാരനായ ഡോ. എലീനോർ ജനേഗയാണ് ദി മിഡിൽ ഏജസ്: എ ഗ്രാഫിക് ഹിസ്റ്ററി എന്ന തന്റെ പുതിയ പുസ്തകത്തിൽ മധ്യകാലഘട്ടത്തിലെ ലൈം​ഗിക ശിലങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്. ഈ കാലഘട്ടത്തിൽ ആളുകൾ പൊതു ഇടങ്ങളിൽ പോലും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്.

ആളുകൾ അക്കാലത്ത് ലൈം​ഗിക ബന്ധത്തിനായി കൂട്ടായ്മകൾ പോലും സംഘടിപ്പിച്ചിരുന്നു എന്നാണ് എലീനോർ ജനേ​ഗ വെളിപ്പെടുത്തുന്നത്. മറ്റുള്ളവർ കാണുന്നതിന് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നില്ല, പക്ഷേ ആളുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് അവർ അറിഞ്ഞിരിക്കണം. മറ്റ് ആളുകൾ കണ്ടുകൊണ്ടിരിക്കാമെന്ന വസ്തുത അവർ ആസ്വദിച്ചോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പക്ഷേ, ലൈം​ഗികതയിൽ സഭയുടെ ഇടപെടൽ ശക്തമായിരുന്നു എന്ന് പുസതകം ചൂണ്ടിക്കാട്ടുന്നു. ലൈംഗികതയെക്കുറിച്ച് പറയുമ്പോൾ സഭ കർശനമായിരുന്നു. അത് പ്രത്യുൽപാദനത്തിന് മാത്രമായിരുന്നു. ഏത് തരത്തിലുള്ള ഫോർ‌പ്ലേയും ഒരു പാപമായിരുന്നു, പക്ഷേ അത് അക്കാലത്തെ ആളുകളെ അതിൽ നിന്നും വിലക്കാൻ പര്യാപ്തമായിരുന്നില്ല. അനുവദനീയമായതിനേക്കാൾ കൂടുതൽ അവർ രഹസ്യമായി ജീവിതം ആസ്വദിച്ചു. സഭയുടെ കാഴ്ച്ചപ്പാടിൽ ലൈം​ഗിക ബന്ധം എന്നത് പ്രത്യുൽപ്പാദനത്തിനുള്ള ഉപാധി മാത്രമായിരുന്നു. എന്നാൽ ജനങ്ങൾ രഹസ്യമായി ലൈം​ഗിക ബന്ധത്തിലും ഫോർപ്ലേയിലും ഏർപ്പെട്ടു. അവർ തങ്ങളുടെ ജീവിതം മനോഹരമാക്കി. ലൈം​ഗിക ബന്ധം എന്നത് ശാരീരക ഉല്ലാസ വേളകളുടെ അവസാന ഘട്ടം മാത്രമായിരുന്നു അന്നത്തെ ആളുകൾക്ക്. ​ഗർഭധാരണം ഉണ്ടാകതിരിക്കാൻ ഉറകളും ഉപയോ​ഗിച്ചു.

ആൻ സമ്മേഴ്‌സ് ആണ് ലൈം​ഗിക കളിപ്പാട്ടങ്ങൾ കണ്ടുപിടിച്ചത് എന്ന വാദം തെറ്റാണെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഫാലിക് ആകൃതിയിലുള്ള ഉപകരണങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്നു. മധ്യകാലഘട്ടത്തിൽ ലൈംഗിക കളിപ്പാട്ടങ്ങൾ വ്യാപകമായിരുന്നു. “ലൈംഗിക കളിപ്പാട്ടങ്ങൾ ജനപ്രിയമായിരുന്നുവെന്ന് ഞങ്ങൾക്കറിയാം, കാരണം അവയ്ക്കുള്ള തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഒരെണ്ണം ലെതർ നിർമ്മാതാവിൽ നിന്നാണ്, ഒരു സ്ത്രീ ഉപഭോക്താവിനായി ഒരു സ്ട്രാപ്പ് നിർമ്മിച്ച് നൽകിയിരുന്നു എന്നതാണ് ആ രേഖകൾ. ​ഗ്രന്ഥകർത്താവ് പറയുന്നു. എട്ടാം നൂറ്റാണ്ടിലെ സാഹിത്യ സൃഷ്ടികളിലും സെക്സ് ടോയ്കളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ ആ​ഗ്രഹ പൂർത്തീകരണത്തിനായി പുരുഷലിം​ഗത്തിന്റെ ആകൃതിയിലുള്ള എന്തെങ്കിലും വസ്തു ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന് പുരോഹിതൻ സ്ത്രീകളോട് ചോദിക്കുന്ന ഭാ​ഗമാണ് ഇതിനായി ​ഗ്രന്ഥകർത്താവ് ഉയർത്തിക്കാട്ടുന്നത്. ഈ ചോദ്യം ആധുനിക കാലത്തെ ലൈം​ഗിക കളിപ്പാട്ടം ഉപയോ​ഗിക്കാറുണ്ടോ എന്ന ചോദ്യത്തിന് സമമാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഒരു കുട്ടിയെ ഗർഭം ധരിക്കാൻ സ്ത്രീയും പുരുഷനും രതിമൂർച്ഛ ആവശ്യമാണെന്ന് മധ്യകാലഘട്ടത്തിൽ വിശ്വസിച്ചിരുന്നു. കുഞ്ഞ് ഉണ്ടാകണമെങ്കിൽ സ്ഥിരമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണം എന്നായിരുന്നു അന്ന് പൊതുവെ കരുതിയിരുന്നത്.

അശ്ലീല സാഹിത്യവും സ്വയംഭോ​ഗവുമെല്ലാം അക്കാലത്തും പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് എലീനോർ ജനേഗ വെളിപ്പെടുത്തുന്നത്. ഇന്റർനെറ്റും വീഡിയോയും ഒന്നുമില്ലാതിരുന്ന അക്കാലത്ത് അശ്ലീല പുസ്തകങ്ങളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ലൈംഗികതയെ സൂചിപ്പിക്കുന്ന മറ്റ് പദങ്ങൾ പോലും മധ്യകാലഘട്ടത്തിൽ പ്രചാരത്തിലുമ്ടായിരുന്നില്ല. ഇത്തരം പദങ്ങൾ ഇല്ലെന്നല്ല, മറിച്ച് ഇത്തരം പ്രവർത്തികൾ തന്നെ അക്കാലത്ത് നിലവിലുണ്ടായിരുന്നില്ല. കാരണം സ്വവർ​ഗരതിയും ഭിന്നലൈം​ഗികതയും തിരിച്ചറിയുന്ന സമൂഹമായിരുന്നില്ല അത്. സ്ത്രീപുരുഷ ലൈം​ഗികത മാത്രമായിരുന്നു നിലനിന്നിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close