KERALANEWS

ലൈഫ്മിഷന്‍ ക്രമക്കേട്, ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവുമെന്ന് ഹൈക്കോടതി


കൊച്ചി: ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവുമെന്ന് ഹൈക്കോടതി. ലൈഫ്മിഷന്റെ ഭവനപദ്ധതിക്കു സ്വീകരിച്ച വിദേശസഹായം നിരോധിത പട്ടികയില്‍ ഉള്ളതാണോയെന്ന് വിശദീകരിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണം.തങ്ങള്‍ക്കെതിരെ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. പദ്ധതിയില്‍ അഴിമതിയുണ്ടെന്നും സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെന്നും അന്വേഷിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close