
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ എന്നാണ് നോട്ടീസില്‍ ചോദിച്ചിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ ഫയല്‍ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ഇഡി ആവശ്യപ്പെട്ടു.റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നോ എന്ന് നോട്ടീസില്‍ ചോദിക്കുന്നു. അനുമതി കിട്ടിയിട്ടുണ്ടെങ്കില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തു എന്ന് അറിയിക്കണം. നിയമോപദേശവും മിനിറ്റ്സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നും ഇഡി നോട്ടീസില്‍ ആവശ്യപ്പെട്ടു.
കരാര്‍ വിശദാംശങ്ങള്‍, ഇടനിലക്കാര്‍, കരാര്‍ തുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഭവനസമുച്ചയത്തിന്റെ നിര്‍മാണ കരാറെടുത്ത കമ്പനി തനിക്ക് ഒരു കോടി കമ്മിഷന് തന്നുവെന്നു സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന മൊഴി നല്‍കിയിരുന്നു.അതേസമയം, ലൈഫ് മിഷന് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ കണ്ട് ലക്ഷകണക്കിനു ആളുകള്‍ക്ക് വീട് നല്കുന്ന പദ്ധതിയില്‍ നിന്നു ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.