KERALANEWS

ലൈഫ് പദ്ധതി: സിബിഐ അന്വേഷണമുണ്ടായേക്കും

തിരുവനന്തപുരം:ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണ പ്രഖ്യാപനം ഉടന്‍. എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം ക്രമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് പറയുന്നു. നടന്നിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഇ.ഡിയുടെ നിഗമനം. വിദേശസഹായം വിദേശ ആഭ്യന്തരമന്ത്രാലയങ്ങള്‍ അറിയാതെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്‍ വഴിയൊരുക്കി. ഇ.ഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ധനമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ സാങ്കേതിക നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ ഉടന്‍ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കും.

ഇന്നലെ ലൈഫ് പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ നടപടി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും വിജിലന്‍സ് അന്വേഷിക്കും. കമ്മീഷന്‍ കൈപ്പറ്റി എന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ അന്വേഷണമാണ് ഇത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close