KERALANEWSTop News

ലൈഫ് മിഷന്‍ കേസില്‍ സിബിഐക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിനും സിബിഐക്കും നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് അന്വേഷണം നടന്നാല്‍ അല്ലേ ക്രമക്കേട് നടന്നോയെന്ന് കണ്ടെത്താനാകൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചിരുന്നു. സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. സിബിഐ കേസെടുത്തത് ഫെഡറല്‍ സംവിധാനത്തെ ചോദ്യംചെയ്യുന്ന നടപടിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close