
തിരുവനന്തപുരം:സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ അന്വേഷണം എം.ശിവശങ്കരന് മുകളിലേയ്ക്കും പോകും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ കൂടുതല്‍ ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് വിവരം. എം.ശിവശങ്കരനെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണെന്നാണ് സൂചന. എം. ശിവശങ്കരനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്ന് കസ്റ്റംസ് ദേശീയ ആസ്ഥാനം വിലയിരുത്തി.
ഇതുവരെയുള്ള തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് എം.ശിവശങ്കരനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന ശിവശങ്കരന് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. സ്വകാര്യ പാസ്പോര്‍ട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത് ആര്? കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവന്‍ ചെലവും വഹിക്കാന്‍ അനുവദിച്ച ഫയല്‍ നീക്കങ്ങള്‍ എങ്ങനെ ആയിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ ശിവശങ്കര്‍ നേരിടണം. രേഖാപരമായി ശിവശങ്കരന് ഇക്കാര്യങ്ങളില്‍ ഉത്തരം പറയാനും നിര്‍ദേശം നല്കിയ അധികാരസ്ഥാനത്തെ കാട്ടിനല്കാനും സാധിച്ചില്ലെങ്കില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും. രണ്ട് ചോദ്യങ്ങള്‍ക്കും ശിവശങ്കരന് ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും പിന്നീട് ഉള്ള അന്വേഷണം ശിവശങ്കരനെ സഹായിച്ച അധികാരിയെ കണ്ടെത്താനാണ് നടക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലില്‍ ഇന്റലിജന്‍സ് മെയിലുകള്‍ കൈകാര്യം ചെയ്തിരുന്ന അധികാരികളില്‍ നിന്നടക്കം ഇതോടെ മൊഴി എടുക്കെണ്ടിവരും എന്നും ഉന്നത കസ്റ്റംസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
എം.ശിവശങ്കരന് രാഷ്ട്രീയ പിന്തുണയും സഹായവും ലഭിച്ചിരുന്നതായാണ് കസ്റ്റംസിന്റെ നിഗമനം. സ്വകാര്യ പാസ്പോര്‍ട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം ഇല്ലാതെ സാധിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവന്‍ ചെലവും വഹിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നെന്ന് ശിവശങ്കരന് ഇതിനകം മൊഴിയും നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നു എന്ന വിവരം കേന്ദ്രം നേരത്തെ രേഖമൂലം അറിയിച്ചിരുന്നു. ഇക്കാര്യം തിരുത്താന്‍ നടപടി എടുക്കാതിരുന്നതും തങ്ങളുടെ നിഗമനങ്ങളെ സാധൂകരിക്കുന്നതാണെന്നാണ് കസ്റ്റംസ് നിലപാട്. ശിവശങ്കരന് നടത്തിയ 14 വിദേശ യാത്രകളില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു എന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.