
കൊച്ചി: ലൈഫ് മിഷന് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ സിബിഐ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്.ലൈഫ് മിഷന് അന്വേഷണത്തിന് അനുവദിച്ച സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സന്തോഷ് ഈപ്പന്റെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. ലൈഫ് മിഷന് കേസന്വേഷണവുമായി ബന്ധപ്പെട്ട് യൂണിടാക്കിനെതിരെയുള്ള അന്വേഷണത്തിന് തടസമില്ലാത്തതും കേസിന്റെ എഫ്ഐആര്‍ റദ്ദാക്കാത്തതും അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ സിബിഐയ്ക്ക് അനുകൂലമാണ്.ഖാലിദ് അടക്കുമുള്ള പലര്‍ക്കും പണംനല്‍കിയ വിവരവും പല കേന്ദ്രങ്ങളില്‍നിന്ന് തനിക്ക് പണം ലഭിച്ചതായുള്ള വിവരവും പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച വിവരവും സന്തോഷ് ഈപ്പന് തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐ അദ്ദേഹത്തെ വിളിച്ചു വരുത്തിയിരിക്കുന്നത്.