
കൊച്ചി:ലെഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും മൊഴിയെടുത്തു. ലൈഫ് മിഷനെതിരെ അന്വേഷണം സാധ്യമല്ലെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്. യൂണിടാക്കിനെതിരെ നടത്തുന്ന അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥരുടെ പങ്കടക്കം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്. അതുകൊണ്ടു തന്നെ കമ്മീഷന് നല്കിയ കാര്യം അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
റെഡ് ക്രസന്റും യുണിടാക്കും തമ്മിലുണ്ടാക്കിയ കരാര്‍ അറിയില്ലെന്നയിരുന്നൂ സര്‍ക്കാര്‍ വാദം. എന്നല്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ഇത് അറിഞ്ഞിട്ടുണ്ടോ എന്നാണ് അന്വേഷണം. യുണി ടാക്ക് എം.ഡിയില്‍ നിന്ന് വീണ്ടും ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്നെയാണ് സി.ബി.ഐ ചോദിച്ചറിഞ്ഞത്. എന്നാണ് വിവരം. കമ്മീഷന് ലഭിച്ചവരുടെ വിശദാംശങ്ങളും സി.ബി.ഐയുടെ പക്കലുണ്ട്. ഹൈക്കോടതിയിലെ സ്റ്റേ മാറുന്ന മുറക്ക് വീണ്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.