KERALANEWS

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാല്‍ കാച്ചല്‍ നടത്തി

തിരുവനന്തപുരം: സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാല്‍ കാച്ചല്‍ നടത്തി.2,50, 547 വീടുകള്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ് ചിലവഴിച്ചത്.ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കിയുള്ള വീടുകളുടെ നിര്‍മാണവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നാടിനുണ്ടാവുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്ത്തുക, ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വലിയ നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ജനങ്ങല്‍ ഇത് തിരിച്ചറിയുന്നുണ്ട്. അവരോട് ഇത്തരം നുണപ്രചരണങ്ങളൊന്നും വിലപോവില്ല. അതുകൊണ്ട് അപവാദപ്രചരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്കുള്ള പദ്ധതി സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close