KERALANEWSTrending

ലൈഫ് മിഷന്‍ പദ്ധതിവഴി രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന്, ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിവഴി രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.രാവിലെ പത്തരക്ക് ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം . പൊതുപരിപാടിക്ക് മുന്‍പ് രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വട്ടിയൂര്‍കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തില്‍പ്പെട്ടിരിക്കെയാണ്, രണ്ടരലക്ഷം വീടുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തുക. നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ് ചെലവഴിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അടുത്ത വര്‍ഷം 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതില്‍ അറുപതിനായിരം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിനുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close