ത്രിശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വിജിലന്‍സിന്റെ പരിശോധന നാളെയും തുടരും. കഴിഞ്ഞ ദിവസം നടന്ന പരിശോധന പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്നാണ് തീരുമാനം. ഒന്നിടവിട്ട തൂണുകളില്‍ ബലം പരിശോധിക്കാനുള്ള ഹമ്മര്‍ ടെസ്റ്റ്, കോണ്‍ക്രീറ്റ് സാമ്പിളുകള്‍ ശേഖരിച്ച് കോര്‍ ടെസ്റ്റ് എന്നിവ നടത്തുകയാണ് ലക്ഷ്യം. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.ക്വാളിറ്റി കണ്ട്രോള്‍ വിഭാഗം മേധാവി എം.സുമയുടെ നേതൃത്വത്തില്‍ തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദഗ്ധര്‍, പിഡബ്ല്യുഡി ബില്‍ഡിങ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍. ലൈഫ് മിഷന്‍ പദ്ധതി എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്.
കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാകും പരിശോധന.ഒന്നിടവിട്ട തൂണുകളില്‍ ബലം പരിശോധിക്കുന്നതിനുള്ള ഹമ്മര്‍ ടെസ്റ്റ്, കോണ്‍ക്രീറ്റ് സാമ്പിളുകള്‍ ശേഖരിച്ച് കോര്‍ ടെസ്റ്റ് എന്നിവ നടത്തുകയാണ് ലക്ഷ്യം. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. കഴിഞ്ഞ ദിവസം നടത്തിയ പരിശോധന പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാനായില്ല. ഇനിയും സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതിനാലാണ് നാളെ വീണ്ടും സംഘമെത്തുന്നത്.
കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാകും പരിശോധന.യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 20 കോടി രൂപ ചിലവിട്ടാണ് 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നത്.പദ്ധതിയുടെ പേരില്‍ 4.48 കോടിരൂപ കൈക്കൂലി നല്‍കിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷന്‍ നല്‍കിയതെന്ന നിഗമനത്തിലാണ് പരിശോധന നടതുന്നത്. ക്രമക്കേടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നേരത്തെയും വിജിലന്‍സ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തിയിരുന്നു