NEWSWORLD

ലോകം കടുത്ത ദാരിദ്രത്തിലേക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്

വാഷിംഗ്ടണ്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ആകുമ്പോഴേക്കും ലോകത്തിലെ 150 മില്യണ്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്കെത്തുമെന്ന് ലോകബാങ്ക്.കോവിഡ് മഹാമാരി 2021-ഓടെ ലോകത്ത് 15 കോടി പേരെ കടുത്ത ദാരിദ്ര്യത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈവര്‍ഷം അവസാനത്തോടെ തന്നെ കോവിഡ് പ്രതിസന്ധി 8.8 കോടിമുതല്‍ 11.5 കോടി വരെ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. 2021-ഓടെ ഈ കണക്ക് 15 കോടിയിലെത്തുമെന്നും ലോകബാങ്ക് പറയുന്നു. പ്രതിദിനം 1.5 ഡോളറില്‍ താഴെ മാത്രം നിത്യവൃത്തിക്കായി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയിലേക്കായിരിക്കും 150മില്യണ്‍ ജനങ്ങള്‍ എത്തുക എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കട്ടുന്നു.അതിനാല്‍ രാജ്യങ്ങള്‍ മൂലധനം, തൊഴില്‍, നൈപുണി എന്നിവ പുതിയ സംരംഭങ്ങളിലേക്കും മറ്റു മേഖലകളിലേക്കും ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ആഗോള ദാരിദ്ര്യ സൂചിക 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും പരിതാപകരമായ സ്ഥിതിയിലേക്ക് ഉയരുന്നത്. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയും, കാലാവസ്ഥാ വ്യതിയാനങ്ങളും ദാരിദ്യ സൂചികയുടെ ആഘാതം വര്‍ദ്ധിപ്പിക്കും. ദാരിദ്ര്യ ലഘൂകരണ പ്രക്രിയകളെ ഇത് മന്ദഗതിയിലാക്കുന്നതായും ലോക ബാങ്ക് അറിയിച്ചു’2020ഓടെ ലോകത്തെ ദാരിദ്ര്യനിരക്ക് 8 ശതമാനത്തില്‍ താഴെയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോവിഡും ആഗോളമാന്ദ്യവും ലോകത്തിന്റെ 1.4 ശതമാനം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഉണ്ടായത് ‘ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പസ് പറഞ്ഞുഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യങ്ങള്‍ തങ്ങളുടെ മൂലധനം, തൊഴില്‍, നൈപുണികത എന്നിവ പുതിയ സംരംഭങ്ങളിലും മറ്റ് മേഖലകളിലുമായി അര്‍ത്ഥവത്തായി ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും ലോകബാങ്ക് നിര്‍ദേശിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close