SPORTS

ലോകകപ്പിനു പുറമെ ഒളിമ്പിക്‌സിനും ആതിഥേയത്വമരുളാന്‍ തയ്യാറെന്ന് ഖത്തര്‍

ദോഹ: സമ്മര്‍ ഒളിംപിക്‌സിന് വേദി അനുവദിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ ഖത്തര്‍ സമീപിച്ചു. ഇതിനായി ഒളിംപിക് കമ്മിറ്റിക്ക് ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സ്വീകരിച്ചതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

2032ലെ ഒളിംപിക്‌സ് വേദിക്ക് വേണ്ടിയാണ് ഖത്തര്‍ ശ്രമിക്കുന്നത്. 2016 ഒളിംപിക്‌സിനും ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സിനുമുള്ള വേദിക്കായി ഖത്തര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ജാപ്പനീസ് തലസ്ഥാനം ടോക്യോയിലാായിരുന്നു ഈ വര്‍ഷത്തെ ഒളിംപിക്‌സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close