Covid UpdatesINDIANEWSTop News

ലോകത്താകമാനമുള്ള പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ പകുതിയിലേറെ ഇന്ത്യയിൽ നിന്ന്; ഇക്കൊല്ലം കൂടുതൽ അപകടകരമായേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ്

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 3.53 ലക്ഷം പേർ ഇന്ത്യയിൽ നിന്നാണ്. ഇന്നലെ മാത്രം ലോകത്താകെ 11,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 33.83 ലക്ഷം പിന്നിട്ടു.

അതേ സമയം കഴിഞ്ഞ വർഷത്തേക്കാൾ അപകടകരമായ അവസ്ഥ ഇക്കൊല്ലം നേരിടേണ്ടിവരുമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകി. മരണസംഖ്യയും രോഗികളുടെ എണ്ണവും ഇക്കൊല്ലം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുകയാണ്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു. എന്നാൽ, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണങ്ങളും ആശങ്കാജനകമായ രീതിയിൽ വര്ധിക്കുന്നുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളിലും വ്യാപനം തീവ്രമാണ്. ഈ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും ഡയറക്ടർ ഗെബ്രിയേസൂസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close