Covid Updates

ലോകത്താകെയുള്ള കോവിഡ് മരണങ്ങള്‍ 500,000ലേക്ക്


സിഡ്‌നി: ഭീതി ഉയര്‍ത്തിക്കൊണ്ട് ലോകത്താകെയുള്ള കോവിഡ് മരണങ്ങള്‍ 500,000ലേക്ക് കുതിക്കുന്നു. പല രാജ്യങ്ങളിലും രോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായമായവരില്‍ ഏറെ അപകടകരമാണ് വൈറസ്. അവരില്‍ ഇത് ശ്വാസതടസ്സത്തിനും മരണത്തിനും വേഗം കാരണമാകുന്നു. എന്നാല്‍ മുതിര്‍ന്നവരും കുട്ടികളും മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 ദശലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടിള്ളത്. യുഎസ്, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചും ഏഷ്യയിലെ ചില രാജ്യങ്ങളെക്കുറിച്ചും ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ഓരോ 24 മണിക്കൂറും 4700ത്തിലധികം പേര്‍ മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഓരോ 18 സെക്കന്റിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. ഇതുവരെയുള്ളതില്‍ നാലിലൊന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കയില്‍നിന്നാണ്്

Tags
Show More

Related Articles

Back to top button
Close