NEWSWORLD

ലോകത്തിന് ഭീതിയുണര്‍ത്തി കോവിഡ് വൈറസിന് ജനിതക മാറ്റം

ലണ്ടന്‍:ലോകത്തെയാകെ ഭീതിയിലാഴ്ത്തി ലണ്ടനില്‍ കോവിഡ് വൈറസില്‍ ജനിതകമാറ്റം കണ്ടെത്തി. ഈ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. ഇറ്റലിയടക്കമുള്ള രാജ്യങ്ങള്‍ വീണ്ടുമൊരു അടച്ചിടലിലേക്ക് പോയേക്കാം എന്നാണ് സൂചനകള്‍.
ജനിതകമാറ്റം സംഭവിച്ച വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യാതിര്‍ത്തികള്‍ അടച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികള്‍ എല്ലാം തന്നെ സൗദി അടച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഒരാഴ്ചത്തേക്ക് തല്ക്കാലികമായി നിര്‍ത്തി വെയ്ക്കുകയാണെന്നും അത്യാവശ്യ വിമാന സര്‍വീസുകള്‍ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചു പോകാന്‍ അനുവദിക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടെ നീട്ടാനും സാധ്യതയുണ്ട്.

ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും രണ്ടാഴ്ച വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഈ കാലയളവില്‍ അഞ്ച് ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവര്‍ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തിലൂടെ കടന്നു പോയവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close