Breaking NewsNEWSWORLD

‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്ന വിശേഷണം സ്വന്തമാക്കി പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ

സോള്‍: ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്ന വിശേഷണം സ്വന്തമാക്കി അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ.എന്നാല്‍ ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല.

പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ്, ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഉത്തരകൊറിയയുടെ സൈനികശക്തി പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെ കിം രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് യു.എസ്. എന്ന് കിം യോഗത്തില്‍ പറയുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close