JobsNEWSWORLD

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാഷ്ട്രത്തിൽ നിന്ന് പുറത്ത് വരുന്നത് വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള സന്തോഷവാർത്ത; ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് പ്രത്യേക പരിഗണന

ഹെൽസിങ്കി: തുടർച്ചയായി നാലാം തവണയും ഏറ്റവും സന്തുഷ്ടരാഷ്ട്രമായി റാങ്ക് ചെയ്യപ്പെട്ട ഫിൻലൻഡിൽ നിന്ന് പുറത്ത് വരുന്നത് കടുത്ത തൊഴിൽക്ഷാമത്തിന്റെ വാർത്തകൾ. സ്വദേശികൾക്ക് പ്രധാന പരിഗണന നൽകിയിരുന്ന രാജ്യത്ത് പല സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും, പ്രത്യേകിച്ച് ഐടി കമ്പനികൾ, ആവശ്യത്തിന് ആള്‍ക്കാരില്ലാത്തതിനാല്‍ വിദേശികളെ നിയമിക്കാനൊരുങ്ങുകയാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹെല്‍സിങ്കി പോലുള്ള പ്രത്യേക പരിഗണനയുണ്ടെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

ജീവിതനിലവാരം, സ്വാതന്ത്ര്യം, ലിംഗസമത്വം തുടങ്ങിയവയിൽ മറ്റ് രാജ്യങ്ങളെക്കാൾ ഉയർന്ന സ്കോർ നേടിയിട്ടുള്ള ഫിൻലൻഡിൽ അഴിമതി, കുറ്റകൃത്യങ്ങള്‍, മലിനീകരണം എന്നിവ വളരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫിൻലൻഡ്‌ നേരിടുന്ന പ്രധാന പ്രശ്നം ഉയരുന്ന വാർധക്യ ജനതാ നിരക്കാണ്. 2030 ഓടെ മൊത്തം ജനസംഖ്യയുടെ 47 ശതമാനത്തിലേറെയും വയോജനങ്ങളാവുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. 5.5 ദശലക്ഷം വരുന്ന രാജ്യത്തിന് പൊതു സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനും പെന്‍ഷന്‍ കമ്മി പരിഹരിക്കുന്നതിനും പ്രതിവര്‍ഷം 20,000-30,000 ആയി ഇമിഗ്രേഷന്‍ നില ഇരട്ടിയാക്കേണ്ടതുണ്ടെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ മുന്നറിയിപ്പും നൽകി കഴിഞ്ഞു.

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ഏകീകൃത സമൂഹങ്ങളിൽ ഒന്നായ ഫിൻലൻഡിൽ കുടിയേറ്റ വിരുദ്ധ വികാരവും പുറത്തുനിന്നുള്ളവരെ ജോലിചെയ്യാനുള്ള വിമുഖതയും വ്യാപകമാണ്. ഫിന്‍ലാന്‍ഡിലെ അമിതമായ വില, തണുത്ത കാലാവസ്ഥ, കുപ്രസിദ്ധമായ സങ്കീര്‍ണ്ണമായ ഭാഷ എന്നിവയും ജനങ്ങൾ രാജ്യത്തേക്ക് കുടിയേറി പാർക്കുന്നതിൽ വിമുഖത കാണിക്കാൻ കാരണമാകുന്നു. . 2019 ല്‍ 15,000 ത്തോളം ആളുകള്‍ ഇവിടേക്ക് കുടിയേറി പാർത്തെങ്കിലും പല കാരണങ്ങൾ കാരണം ഇവരിൽ ഏറെപ്പേർ തിരികെ പോയിരുന്നു.

ഗവണ്‍മെന്റിന്റെ ‘ടാലന്റ് ബൂസ്റ്റ്’ പ്രോഗ്രാം നാല് വർഷമായി സംഘടിപ്പിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള ആളുകളെ എത്തിക്കാൻ ശ്രമിക്കണമെന്നാണ്. കുടിയേറ്റക്കാർക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയുന്നു. സ്‌പെയിനില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സ്ലൊവാക്യയില്‍ നിന്നുള്ള ലോഹപ്പണിക്കാര്‍, റഷ്യ, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഐടി, സമുദ്ര വിദഗ്ധര്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഭാവിയില്‍ ഏഷ്യയില്‍ നിന്ന് പ്രതിഭകളെ ആകര്‍ഷിക്കാനുള്ള ഫിന്‍ലാന്‍ഡിനാവും എന്ന പ്രതീക്ഷയിലാണ് ഹെല്‍സിങ്കി മേയര്‍ ജാന്‍ വാവൂറി. കോവിഡ് വ്യാപനത്തിന് ശേഷമുണ്ടായ ട്രെൻഡ് മാറ്റത്തിൽ മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ് ഇവയ്ക്ക് പുറമെ നോർഡിക് രാജ്യങ്ങളിലേക്കും വിദേശത്ത് നിന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close