INSIGHTNEWSTrendingWORLD

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ, എന്നാൽ പ്രാമാണ്യമുള്ള സ്പെഷ്യൽ ഫോഴ്സ്; ഇസ്രയേലിന്റെ നേതാക്കളെ വാർത്തെടുക്കുന്ന രഹസ്യസേന; മൂന്നാമതും സയറെറ്റ് മെറ്റ്കൽ എന്ന ഇസ്രായേലി ഫോഴ്‌സിന്റെ സേനാനായകൻ രാജ്യത്തിന് നായകനാവുമ്പോൾ

ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള പ്രാമാണ്യമുള്ള രഹസ്യഫോഴ്‌സുകളിൽ ഒന്ന്, ഇസ്രയേലിന്റെ രഹസ്യ ചാരസംഘടനയായ മൊസാദിന്റെ പ്രവർത്തനങ്ങൾ പോലും പോരസ്യമായി അംഗീകരിക്കുമ്പോൾ പോലും സയററ്റ് മറ്റ്കൽ എന്ന സംഘടനയെക്കുറിച്ച് ലോകത്തിനു മുൻപിൽ അംഗീകരിക്കുകയോ വിവരങ്ങൾ പുറത്ത് വിടുകയോ ഇസ്രായേൽ ചെയ്തിട്ടില്ല. എന്നുമാത്രമല്ല ഇവരുടെ രഹസ്യ ഓപ്പറേഷനുകളിൽ പലതും മൊസാദിന്റെ ക്രെഡിറ്റിൽ ചേർക്കുകയും ചെയ്തു. ഇപ്പോൾ സയറെറ്റ് മെറ്റ്കൽ വീണ്ടും ചർച്ചയാവുന്നത് രാജ്യത്തിന് തുടർച്ചയായ മൂന്നാമത്തെ പ്രധാനമന്ത്രിയെ സമ്മാനിച്ചാണ്.

ഇസ്രയേലിന്റെ മുൻപ്രധാനമന്ത്രി യഹൂദ് ബറാക്, സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ഇനി സ്ഥാനമേൽക്കാൻ പോകുന്ന പ്രധാനമന്ത്രി നഫ്താലി ബെനറ്റ്; മൂവരും സയറെറ്റ് മെറ്റ്കൽ എന്ന സംഘടനയിലെ പ്രധാന അംഗങ്ങളായിരുന്നു. ‘ജനറൽ സ്റ്റാഫ് റീകണൈസൻസ് യൂണിറ്റ് 269’ എന്ന ഔദ്യോഗിക നാമത്തിൽ തുടങ്ങിയ ഈ യൂണിറ്റ് 1957 മുതൽ നിലവിലുണ്ട്. ഇസ്രയേലി ഡിഫൻസ് ഫോഴ്സിന്റെ അവ്രഹാം ആർനൺ എന്ന കമാൻഡർ ആണ് ഈ വിങ്ങിന് രൂപം നൽകിയത്. അതിനു ശേഷം നിരവധി റെസ്‌ക്യൂ മിഷനുകളിലും ഇന്റലിജൻസ് ഓപ്പറേഷനുകളിലും മറ്റ്കൽ നേതൃത്വം നൽകി.

1972 ലാണ് ഇവരുടെ പ്രശസ്തമായ ആദ്യ റെസ്‌ക്യൂ നടക്കുന്നത്. ബ്ലാക്ക് സെപ്റ്റംബർ എന്ന പലസ്റ്റീൻ മിലിറ്റന്റ് സംഘടന ടെൽ അവീവ് എയർപോർട്ടിൽ ഒരു യാത്രാവിമാനം ഹൈജാക്ക് ചെയ്യുകയും യാത്രക്കാരെ ബന്ദികളാകുകയും ചെയ്തു. ‘ഓപ്പറേഷൻ ഐസോടോപ്പ്’ എന്ന പേരിൽ നടന്ന നീക്കത്തിലൂടെ വിമാനത്തിനുള്ളിൽ അറ്റകുറ്റപ്പണിക്കാരെന്ന വ്യാജേന കടന്നുകൂടിയ സയെററ്റ് മറ്റ്കൽ സേനാംഗങ്ങൾ വിമാനത്തിന്റെ നിയന്ത്രണം കുറച്ചു സമയത്തിനുള്ളിൽ തന്നെ തിരിച്ചുപിടിച്ച് യാത്രികരെ മോചിപ്പിച്ചു.

പിന്നീട് 1976 ലാണ് ഇവരുടെ രണ്ടാം റെസ്‌ക്യൂ ഓപ്പറേഷൻ നടക്കുന്നത്. ഓപ്പറേഷൻ എന്റബേ എന്നും തണ്ടർബോൾട്ട് എന്നും അറിയപ്പെടുന്നതായിരുന്നു ഈ സംഭവം. ഇസ്രയേലിൽ നിന്നു ഫ്രാൻസിലേക്കു പറന്നുയർന്ന ഒരു എയർ ഫ്രാൻസ് വിമാനം, ഗ്രീസിലെ ആഥൻസിൽ നിന്നു ഹൈജാക്ക് ചെയ്യുകയും ഇതു യുഗാണ്ടയിലെ എന്റബേയിലുള്ള വിമാനത്താവളത്തിൽ കൊണ്ടു ചെന്നിറക്കുകയും ചെയ്തു. വിമാനത്തിലെ ജൂതരല്ലാത്ത എല്ലാ യാത്രികരെയും സ്വദേശങ്ങളിലേക്കു വിട്ടയച്ചു. എന്നാൽ ജൂതരെ വിട്ടുകിട്ടണമെങ്കിൽ ഇസ്രയേലി ജയിലിൽ കഴിയുന്ന ചില തടവുകാരെ മോചിപ്പിക്കണമെന്നു തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടു. വലിയ നയതന്ത്ര പ്രതിസന്ധിക്ക് ഇടയാക്കിയ സംഭവത്തിനൊടുവിൽ തടവുകാരെ മോചിപ്പിക്കാൻ പോലും തീരുമാനിക്കേണ്ട അവസ്ഥയിൽ ഗവൺമെന്റ് എത്തി. എന്നാൽ ഒരു പരീക്ഷണമെന്ന നിലയിൽ ഓപ്പറേഷൻ സയെററ്റ് മറ്റ്കലിന് നൽകുകയായിരുന്നു. നാലു ഹെർക്കുലീസ് യുദ്ധവിമാനങ്ങളിലായി പുറപ്പെട്ട കമാൻഡോകൾ നാലായിരം കിലോമീറ്ററുകൾ പറന്ന് യുഗാണ്ടയിലെ എന്റബേയിലെത്തി. തുടർന്ന് അരമണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാ ബന്തികളെയും മോചിപ്പിച്ചു. യുഗാണ്ടയുടെ എല്ലാ യുദ്ധവിമാനങ്ങളും നശിപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയത്. ആ പോരാട്ടത്തിലാണ് ഇന്നത്തെ പ്രസിഡന്റായ ബഞ്ചമിൻ നെതന്യാഹുനിന്റെ ജ്യേഷ്ഠൻ യൊനാഥൻ നെതന്യാഹു കൊല്ലപ്പെടുന്നത്. ഒരു രാജ്യത്തിൻറെ ‘ഹീറോ’ ആയി മാറുന്നതും .

2006ൽ രണ്ടാം ലെബനൻ യുദ്ധത്തിനിടെ നടന്ന രഹസ്യാന്വേഷണങ്ങളും അടുത്ത വര്ഷം നടന്ന സിറിയൻ ആണവ റിയാക്ടറിലെ ബോംബാക്രമണത്തെ സംബന്ധിച്ചു നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും വീണ്ടും മറ്റകലിനെ ചർച്ചയാക്കി.

എന്നാൽ സയറെറ്റ് മറ്റ്കലിന്റെ എല്ലാ ദൗത്യവും മികവുറ്റതായിരുന്നില്ല. 1974 മാർച്ചിൽ ഇസ്രയേലിലെ മാരോട്ടിലുള്ള ഒരു സ്കൂളിൽ ആളുകൾ ബന്ദിയാക്കപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള സയറെറ്റ് മറ്റ്കലിന്റെ ശ്രമം പരാജയപ്പെട്ടു. ഇരുപതിലധികം ബന്ദികൾ കൊല്ലപ്പെടുകയും ചെയ്തു. 2003ൽ അന്നത്തെ പ്രധാനമന്ത്രിയായ ഏരിയൽ ഷാറോണിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 13 സയറെറ്റ് മറ്റ്കൽ കമാൻഡോമാർ രാജി നൽകിയതും വിവാദങ്ങൾക്ക് ഇടയ്ക്കായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close