INDIANEWS

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കം നരേന്ദ്രമോദി ഇന്ന് സമര്‍പ്പിക്കും

ഡല്‍ഹി:ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കമായ അടല്‍ ടണല്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും . മണാലിയെയും ലഹൗല്‍ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം 9.02 കിലോ മീറ്റര്‍ കിലോമീറ്ററാണ്. കൊവിഡ് കാലത്തും അടല്‍ ടണലിന്റെ ഉദ്ഘാടനം എറെ വിപുലമായാണ് നടത്തുന്നത്. തുരങ്കപാതയുടെ നിര്‍മാണ ചുമതല ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ മലയാളി ചീഫ് എന്‍ഞ്ചിനിയര്‍ കെ.പി പുരുഷോത്തമനായിരുന്നു.

2002 മെയ് 26ന് ദക്ഷിണ പോര്‍ട്ടലിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തിയത് അടല്‍ ബിഹാരി വാജ് പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്തായിരുന്നു. പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തുരങ്കത്തിന്റെ പേര് അടല്‍ ടണല്‍ എന്നാക്കി. ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങള്‍. എല്ലാ 150 മീറ്ററിലും ടെലിഫോണ്‍ സംവിധാനം. എല്ലാ 60 മീറ്ററിലും അഗ്‌നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍ , ഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധന. ഓരോ 25 മീറ്ററിലും ഇവാകുവേഷന്‍ ലൈറ്റിംഗ്/എക്‌സിറ്റ് ചിഹ്നങ്ങള്‍. എല്ലാ 50 മീറ്ററിലും അഗ്‌നിബാധയേല്‍ക്കാത്ത ഡാമ്പറുകള്‍ ഇങ്ങനെ നീളുന്നതാണ് അടല്‍ ടണലിന്റെ പ്രത്യേകതകള്‍.

കനത്ത മഞ്ഞ് വീഴ്ച കാരണം വര്‍ഷത്തില്‍ ആറ് മാസം ലഹൗല്‍ താഴ്വരയിലേയ്ക്ക് യാത്ര സാധ്യമല്ല. തുരങ്കം യാഥാര്‍ത്ഥ്യമായതോടെ ഈ വെല്ലുവിളിയും ഇല്ലാതാകും. ലേ -മണാലി റോഡിന്റെ ദൂരം 46 കിലോമീറ്റര്‍ കുറയും എന്നതാണ് തുരങ്കത്തിന്റെ പ്രധാന മേന്മ. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കമായ അടല്‍ ടണലിന്റെ നിര്‍മാണ ചുമതല ബോര്‍ഡര്‍ റോഡ് ഒര്‍ഗനൈസേഷനായിരുന്നു. നിര്‍മാണ ആസൂത്രണം മലയാളി ചീഫ് എന്ജിസനീയര്‍ കെ.പി പുരുഷോത്തമനാണ് നിര്‍വഹിച്ചത്. 10.5 മീറ്റര്‍ വീതിയിലാണ് തുരങ്കം. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ റേഞ്ചില്‍ അണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close