INDIANEWS

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതകള്‍, ചരിത്രനേട്ടവുമായി എയര്‍ ഇന്ത്യ

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതകള്‍. നാല് വനിതകള്‍ നിയന്ത്രിച്ച ഇന്ത്യയുടെ ബോയിങ് 777 വിമാനം വിമാനം കര്‍ണാടകയിലെത്തി. എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16,000 കിമീ പിന്നിട്ടാണ് ബെംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. തുടര്‍ച്ചയായി 17 മണിക്കൂര്‍ നിര്‍ത്താതെ പറന്നാണ് വിമാനം ബംഗ്ലുളുരുവിലെത്തിച്ചേര്‍ന്നത്. ചരിത്രനേട്ടത്തില്‍ എയര്‍ ഇന്ത്യ വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ തന്മണി പാപഗാരി, ക്യാപ്റ്റന്‍ അകാന്‍ഷ സോനാവനേ,ക്യാപ്റ്റന്‍, ശിവാനി മന്‍ഹാസ് എന്നിവരായിരുന്നു. ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്നു ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍ പ്രതികരിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ബെംഗളുരുവിലേക്ക് മറ്റെവിടെയും നിര്‍ത്താതെ വന്ന ആദ്യ വിമാനം കൂടിയാണിത്. ലോകത്ത് ആദ്യമായാണ് വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്ര ദൂരം മറ്റെവിടെയും നിര്‍ത്താതെ പറന്ന് യാത്ര പൂര്‍ത്തിയാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close