WORLD

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.84 കോടി കവിഞ്ഞു; മരണം ഏഴ് ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,97,175 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 1,16,72,615 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 60,72,592 പേരാണ് ലോകത്തെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,446 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം ഇതുവരെ 48,62,174 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ബ്രസീല്‍ (27,51,665), ഇന്ത്യ(18,55,331) എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. റഷ്യ (8,56,264), ദക്ഷിണാഫ്രിക്ക (5,16,862), മെക്‌സിക്കോ (4,43,813), പെറു (4,33,100), ചിലി (3,61,493), സ്‌പെയിന്‍ (3,44,134), കൊളംബിയ (3,27,850) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. അമേരിക്കയില്‍ വൈറസ് ബാധമൂലം 158,929 പേര്‍ മരിച്ചപ്പോള്‍ ബ്രസീലില്‍ 94,702 ജീവന്‍ നഷ്ടപ്പെട്ടത്. ഇറാനിലും ബ്രിട്ടനിലും മൂന്ന് ലക്ഷത്തിലേറപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close