WORLD

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം അന്‍പത്തി എണ്ണായിരത്തില്‍ അധികം പേര്‍ക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതല്‍ ആഘാതം. അമേരിക്കയില്‍ മുപ്പത്തയ്യായിരത്തില്‍ അധികം പേര്‍ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്. ദിനേനെയുള്ള കോവിഡ് മരണം ഇന്ത്യയില്‍ ആയിരത്തോട് അടുക്കുന്നു. ബ്രസീലും, മെക്‌സിക്കോയുമാണ് അഞ്ഞൂറിന് മുകളില്‍ ഓരോ ദിവസവും കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റുരാജ്യങ്ങള്‍. അതേസമയം രാജ്യത്തെ കോവിഡ് മരണം അര ലക്ഷം കടന്നു. സംസ്ഥാനങ്ങല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം അറുപതിനായിരത്തിന് മുകളിലാണ് പ്രതി ദിന വര്‍ദ്ധന എന്നാണു സൂചന. മഹാരാഷ്ട്ര, ആന്ധ്ര ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Show More

Related Articles

Back to top button
Close